കായിക ലോകത്തെ വിസ്മയിപ്പിക്കാന്‍ ടോക്യോ ഒളിംപിക്‌സ്; വിജയികളെ കാത്തിരിക്കുന്നത് ഉപയോഗ ശൂന്യമായ മൊബൈല്‍ ഫോണുകള്‍ കൊണ്ട് നിര്‍മിച്ച മെഡലുകള്‍!! ഇതിനോടകം തന്നെ 5000 ത്തോളം മെഡലുകള്‍ നിർമിച്ചു കഴിഞ്ഞു

കോവിഡ് പ്രതിസന്ധിക്കിടയിലും കായിക ലോകത്തെ അതിശയിപ്പിക്കാന്‍ ഒരുങ്ങി ടോക്യോ ഒളിംപിക്‌സ്. ഇതിന്റെ ഉദാഹരണമാണ് ജേതാക്കള്‍ക്ക് ഇത്തവണ നല്‍കുന്ന മെഡലുകള്‍. സാങ്കേതിക വിദ്യയില്‍ എന്നും ലോകത്തെ ഞെട്ടിച്ച ജപ്പാന്‍, ഒളിംപിക്‌സിലും നിരവധി അത്ഭുതങ്ങളാണ് തയ്യാറാക്കി വച്ചിരിക്കുന്നത്.
താരങ്ങളുടെ കഴുത്തില്‍ മിന്നിത്തിളങ്ങേണ്ട മെഡലുകള്‍ ഉപയോഗ ശൂന്യമായ മൊബൈല്‍ ഫോണുകള്‍ കൊണ്ട് നിര്‍മിച്ചവയാണ്. റിയോ ഒളിംപിക്‌സിന് തിരശീല വീണപ്പോള്‍ തന്നെ ജപ്പാന്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനായി 1621 നഗര സഭകളില്‍ നിന്ന് ശേഖരിച്ചത് 62 ലക്ഷത്തിലേറെ ഉപയോഗ ശൂന്യമായ മൊബൈല്‍ ഫോണുകളാണ്.
പഴയ വൈദ്യുതോപകരണങ്ങളിലും മെഡലുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ ഫോണുകള്‍ സംസ്‌കരിച്ചപ്പോള്‍ കിട്ടിയത് 30 കിലോ സ്വര്‍ണവും 4100 കിലോ വെള്ളിയും 2700 കിലോ വെങ്കലവുമാണ്. ഇതുപയോഗിച്ചാണ് 5000 ത്തോളം മെഡലുകള്‍ ജപ്പാന്‍ നിര്‍മിച്ചത്. റിയോ ഒളിംപിക്‌സിലും 30 ശതമാനം മെഡലുകള്‍ നിര്‍മിച്ചത് പാഴ്വസ്തുക്കളുടെ പുനരുപയോഗത്തില്‍ നിന്നായിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ജപ്പാനും മെഡല്‍ നിര്‍മാണം വ്യത്യസ്തമാക്കിയത്.
https://www.facebook.com/Malayalivartha

























