ഷൂട്ടിങ് റേഞ്ചില്‍ സുവര്‍ണ നേട്ടത്തിന് കാതോര്‍ത്തും ഹോക്കിയില്‍ ജയത്തുടക്കം പ്രതീക്ഷിച്ചും ഇന്ന് ഇന്ത്യ ഇറങ്ങുന്നു....

ഷൂട്ടിങ് റേഞ്ചില്‍ സുവര്‍ണ നേട്ടത്തിന് കാതോര്‍ത്തും ഹോക്കിയില്‍ ജയത്തുടക്കം പ്രതീക്ഷിച്ചും ഇന്ന് ഇന്ത്യ ഇറങ്ങുന്നു. അമ്പെയ്ത്ത്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ടേബിള്‍ ടെന്നീസ്, ഭാരോദ്വഹനം, റോവിങ് എന്നീയിനങ്ങളിലും ശനിയാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്.
ഷൂട്ടിങ്
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍, പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗങ്ങളില്‍ ഇന്ന് മെഡല്‍ തീര്‍പ്പുമാകും. എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സൗരഭ് ചൗധരി, അഭിഷേക് വര്‍മ എന്നിവര്‍ മത്സരിക്കും. സൗരഭ് ചൗധരിയില്‍നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു.
വനിതകളുടെ എയര്‍ റൈഫിളില്‍ മെഡല്‍ പ്രതീക്ഷയായ എളവേണില്‍ വാളറിവാന്‍, അപൂര്‍വി ചന്ദേല എന്നിവരുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് യോഗ്യതാ റൗണ്ട്. വനിതാ ഫൈനല്‍ രാവിലെ 7.15നും പുരുഷ ഫൈനല്‍ ഉച്ചയ്ക്ക് 12നും നടക്കും.
ബാഡ്മിന്റണ്‍
പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജ് റാങ്കിറെഡ്ഡിചിരാഗ് ഷെട്ടി സഖ്യം ആദ്യറൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ യാങ് ലീചി ലിന്‍ വാങ് സഖ്യത്തെ നേരിടും. പുരുഷ സിംഗിള്‍സില്‍ ബി. സായ്പ്രണീത് ഇസ്രയേലിന്റെ മിഷ സിലല്‍ ബെര്‍മാനെ നേരിടും.
ഭാരോദ്വഹനം
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ മീരഭായ് ചാനു വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കും. ഈയിനത്തില്‍ ചാനു ലോക റെക്കോഡ് നേടിയിരുന്നു.
ബോക്‌സിങ്
ബോക്‌സിങ് പുരുഷന്‍മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ ഇറങ്ങും. ജപ്പാന്റെ മെന്‍സ സ്യൂയോറെറ്റാണ് എതിരാളി. മെഡല്‍ പ്രതീക്ഷയായ അമിത് പംഗല്‍ അടക്കം നാലുപേര്‍ക്ക് ആദ്യറൗണ്ടില്‍ ബൈ ലഭിച്ചു.
ഹോക്കി
ഇരുവിഭാഗങ്ങളിലും ഇന്ത്യയ്ക്ക് മത്സരമുണ്ട്. മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ പുരുഷ ടീം ആദ്യകളിയില്‍ ന്യൂസീലന്‍ഡിനെ നേരിടും. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യ സമീപകാലത്ത് മികച്ച ഫോമിലാണ്.
ന്യൂസീലന്‍ഡിനെതിരേയും മികച്ച പ്രകടനം പുറത്തെടുത്തു. റാണി രാംപാല്‍ നയിക്കുന്ന വനിത ടീം ആദ്യമത്സരത്തില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിനെ നേരിടും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha