ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്ത്ത്: ഇന്ത്യ ക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്ത്ത് മത്സരത്തില്‍നിന്ന് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ ദീപിക കുമാരിപ്രവീണ്‍ യാദവ് സഖ്യം ചൈനീസ് തായ്‌പേയ് ടീമിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്.
സ്‌കോര്‍: 5 3. പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ദീപികയും പ്രവീണും മത്സരം സ്വന്തമാക്കിയത്. ഇന്നലെയാണ് ദീപികയ്‌ക്കൊപ്പം അതാനു ദാസിന് പകരമായി പ്രവീണ്‍ യാദവിനെ മിക്‌സഡ് ടീമില്‍ മത്സരിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
പുരുഷ വ്യക്തിഗത അമ്പെയ്ത്ത് റാങ്കിംഗ് മത്സരത്തില്‍ അതാനു ദാസിനേക്കാളും മികച്ച പ്രകടനം പ്രവീണ്‍ പുറത്തെടുത്തതോടെയാണു താരത്തിനു നറുക്കുവീണത്.
അതാനു ദാസ്ദീപിക കുമാരി ദമ്പതി സഖ്യം ലോക റാങ്കിംഗില്‍ ഏഴാമതാണ്. പാരീസില്‍വച്ചുനടന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ഇരുവരും ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയിരുന്നു.
"
https://www.facebook.com/Malayalivartha