ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം....

ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെ 5-0ന് ഇന്ത്യയുടെ പ്രിയാ മാലിക്ക് തോല്‍പ്പിച്ച് സ്വര്‍ണം നേടി.
ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ വനിതാ താരം മീരാബായി ചാനു വെളളി നേടിയതിന്റെ സന്തോഷത്തിന് പിന്നാലെ ഇരട്ടി മധുരമായാണ് ബുടാപെസ്റ്റില്‍ നടന്ന കേഡറ്റ് റെസിലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു വനിതാ താരം ഇന്ത്യക്കായി സ്വര്‍ണം നേടിത്തന്നത്.
അതേസമയം അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തില്‍ കസാഖിസ്ഥാനെ മറികടന്ന് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയുടെ അതാനു ദാസ്-പ്രവീണ്‍ യാദവ്-തരുണ്‍ദീപ് റായ് സഖ്യം കസാഖിസ്ഥാന്റെ ഇല്‍ഫാത്ത് അബ്ദുല്ലിന്‍-ഡെനിസ് ഗാന്‍കിന്‍-സാന്‍ഷാര്‍ മുസ്സയേവ് സഖ്യത്തെ കീഴടക്കി.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ കസാഖിസ്ഥാനെ തകര്‍ത്തത്. നാലുസെറ്റുകളിലും ഇന്ത്യ പൂര്‍ണ ആധിപത്യം പുലര്‍ത്തി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ന് രാവിലെ 10.15 ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ആരംഭിക്കും
https://www.facebook.com/Malayalivartha