Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഗോപി സാര്‍ അഭിനന്ദിച്ച്‌ സന്ദേശമയച്ചിരുന്നു, സൈന ഒന്നും പറഞ്ഞില്ല'; മെഡൽനേട്ടത്തിൽ സഹതാരമായ സൈന നെഗ്‌വാള്‍ ഇതുവരെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് പി വി സിന്ധു

03 AUGUST 2021 04:44 PM IST
മലയാളി വാര്‍ത്ത

ടോക്കിയോ ഒളിമ്ബിക്സ് ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേട്ടത്തില്‍ തന്റെ മുന്‍ പരിശീലകന്‍ പി ഗോപിചന്ദ് അഭിനന്ദിച്ച്‌ സന്ദേശമയിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി വി സിന്ധു. എന്നാല്‍ സഹതാരമായ സൈന നെഗ്‌വാള്‍ തന്നെ ഇതുവരെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്നും സിന്ധു പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

'ഗോപി സാര്‍ അഭിനന്ദിച്ച്‌ സന്ദേശമയച്ചിരുന്നു. അഭിനന്ദനങ്ങള്‍ എന്നു മാത്രമായിരുന്നു ഗോപി സാറുടെ സന്ദേശം. സമൂഹമാധ്യമങ്ങളില്‍ ആരൊക്കെ ആശംസ അറിയിച്ചിരുന്നുവെന്ന് ഞാന്‍ നോക്കി വരുന്നതൊള്ളൂ. സന്ദേശമയച്ചവര്‍ക്കെല്ലാം മറുപടി നല്കിക്കൊണ്ടിരിക്കുകയാണ്' സിന്ധു പറഞ്ഞു.

ഗോപിചന്ദിന് കീഴില്‍ പരിശീലനം നടത്തിയിരുന്ന സിന്ധു പരിശീലനത്തിന്റെ ഭാഗമായി മൂന്ന് മാസത്തോളം ലണ്ടനിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഗോപിചന്ദുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരിച്ചെത്തിയശേഷം ഗോപിചന്ദിന് പകരം പാര്‍ക്ക് തായ് സാംഗിന് കീഴില്‍ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് സിന്ധു പരിശീലനം നടത്തിയത്.

ഒളിമ്ബിക്സിനായുള്ള ഒരുക്കങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും ഗോപിചന്ദിനെ മിസ് ചെയ്യുന്നില്ലെന്നും സിന്ധു ടോക്യോയിലേക്ക് പറക്കുന്നതിന് മുമ്ബ് പറഞ്ഞിരുന്നു. എന്നാല്‍ സിന്ധുമായുള്ള ഭിന്നതയെക്കുറിച്ച്‌ ഗോപിചന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

സൈന നെഹ്‌വാളുമായും സിന്ധുവിന് നല്ല ബന്ധമല്ല ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ ഗോപിചന്ദിന് കീഴില്‍ പരിശീലനത്തിനായി സൈന എത്തിയതിനുശേഷമാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതെന്നും സൂചനയുണ്ടായിരുന്നു. അതേസമയം, ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടാന്‍ സൈനയ്ക്ക് കഴിഞ്ഞിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (15 minutes ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (25 minutes ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (46 minutes ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (1 hour ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (1 hour ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (1 hour ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (2 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (2 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (2 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (3 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (3 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (3 hours ago)

Malayali Vartha Recommends