Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാല് പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ ചരിത്രക്കുതിപ്പ്; വെങ്കലം നേടാൻ നിര്‍ണായക ശക്തിയായി മലയാളി താരം പി. ആര്‍ ശ്രീജേഷ്, ശ്രീജേഷിന് 5 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിന് 5 ലക്ഷം രൂപയും നല്‍കുമെന്ന് കേരള ഹോക്കി ഫെഡഷറേഷന്‍

05 AUGUST 2021 11:18 AM IST
മലയാളി വാര്‍ത്ത

നീണ്ട നാല് പതിറ്റാണ്ടായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ് മലയാളി താരം പി. ആര്‍ ശ്രീജേഷ്. ഗോള്‍പോസ്റ്റിന് മുന്നില്‍ പാറപോലെ ഉറച്ചുനിന്ന എറണാകുളം കിഴക്കമ്ബലം സ്വദേശിയായ പി ആര്‍ ശ്രീജേഷിൻറെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യക്ക് കാത്തുകാത്തിരുന്നൊരു മെഡല്‍ കൊണ്ടുവന്നത്. അക്രമിച്ചു കളിച്ച ജര്‍മന്‍ താരങ്ങള്‍ ഗോള്‍മുഖം നിരന്തരം വിറപ്പിച്ചെങ്കിലും ശ്രീജേഷിനെ മാത്രം കീഴ്‌പ്പെടുത്താനായില്ല.

പ്രതിരോധത്തിന് പിഴച്ചപ്പോള്‍ ഗോള്‍കീപ്പര്‍ രക്ഷക്കെത്തുന്ന കാഴ്ചയായിരുന്നു ജര്‍മനിക്കെതിരെ ലോകം സാക്ഷ്യം വഹിച്ചത്. ഇത് ആദ്യമായല്ല ശ്രീജേഷ് ഇന്ത്യയുടെ രക്ഷക്കെത്തുന്നത്. ടോകിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഈ മലയാളിയുടെ സാനിധ്യം പ്രകടമായിരുന്നു. ശ്രീജേഷിന്റെ അനുഭവ സമ്പത്തും കളി മികവും ഇന്ത്യക്ക് മുതല്‍കൂട്ടാകുന്ന കാഴ്ച. അതിന്റെ ഉത്തമ ഉദാഹരണായിരുന്നു ജര്‍മനിക്കെതിരെ അവസാന നിമിഷം ഏവരും കണ്ടത്.

ശ്രീജേഷിന്റെ സേവുകളായിരുന്നു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് നിസ്സംശയം തന്നെ പറയാം. വെങ്കലത്തിനായുള്ള മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തറ പറ്റിച്ചത്. ചരിത്ര നേട്ടത്തില്‍ ടീമിനെയും ശ്രീജേഷിനെയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ഇന്ത്യക്കാര്‍. ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ശ്രീജേഷിന് 5 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിന് 5 ലക്ഷം രൂപയും നല്‍കുമെന്ന് കേരള ഹോക്കി ഫെഡഷറേഷന്‍ അറിയിച്ചു.

അതോടൊപ്പം തന്നെ 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (14 minutes ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (24 minutes ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (45 minutes ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (1 hour ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (1 hour ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (1 hour ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (2 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (2 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (2 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (3 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (3 hours ago)

Malayali Vartha Recommends