യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ആഴ്സനലിനും വിജയം...

യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ആഴ്സനലിനും വിജയം. യുണൈറ്റഡ് സൈപ്രസ് ക്ലബ്ബ് ഒമോണിയയെയും ആഴ്സല്‍ നോര്‍വീജിയന്‍ ക്ലബ്ബായ എഫ്.കെ ബോഡോ ഗ്ലിംറ്റിനെയും കീഴടക്കി. ഒമോണിയയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന മത്സരത്തില്‍ ദുര്‍ബലരായ ഒമോണിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാര്‍ തോല്‍പ്പിച്ചത്.
സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ടീമിന് തുണയായത്. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ഒമോണിയയാണ് ആദ്യം ലീഡെടുത്തത്.
കരിം അന്‍സാരിഫാര്‍ഡ് ടീമിനായി വലകുലുക്കി. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി റാഷ്ഫോര്‍ഡും ആന്റണി മാര്‍ഷ്യലും വന്നതോടെ കളിമാറി. 53-ാം മിനിറ്റിലും 84-ാം മിനിറ്റിലും ഗോളടിച്ചുകൊണ്ട് റാഷ്ഫോര്‍ഡ് ടീമിന്റെ രക്ഷകനായി. മാര്‍ഷ്യല്‍ 63-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഇതോടെ യുണൈറ്റഡ് 3-1 ന് മുന്നിലെത്തി.
എന്നാല്‍ 85-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ഒമോണിയ ശക്തി തെളിയിച്ചു. ഒടുവില്‍ യുണൈറ്റഡ് കഷ്ടിച്ച് വിജയം നേടിയെടുത്തു.
"
https://www.facebook.com/Malayalivartha