വനിതാ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍...

വനിതാ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ഗ്രൂപ്പ് സ്റ്റേജിലെ നാലാം മത്സരത്തില്‍ 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
അര്‍ധ സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. കളിയിലെ താരവും ഷഫാലി തന്നെയാണ്. ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
36 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.
https://www.facebook.com/Malayalivartha