ഫ്രഞ്ച് ഓപ്പണില്‍ ബോള്‍ ഗേളിന്റെ നേര്‍ക്ക് പന്ത് അടിച്ചതിനെ തുടര്‍ന്ന് വനിതാ ഡബിള്‍സ് ടീമിനെ അയോഗ്യരാക്കി....
ഫ്രഞ്ച് ഓപ്പണില്‍ ബോള്‍ ഗേളിന്റെ നേര്‍ക്ക് പന്ത് അടിച്ചതിനെ തുടര്‍ന്ന് വനിതാ ഡബിള്‍സ് ടീമിനെ അയോഗ്യരാക്കി. മിയു കാറ്റോ-അല്‍ദില സുത്ജ്യാദി സഖ്യമാണ് പുറത്തായത്. വനിതാ ഡബിള്‍സ് മൂന്നാം റൗണ്ട് മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങളരങ്ങേറിയത്.
മരിയ ബോസ്‌കോവ- സാറ സോറിബെസ് ടോര്‍മോ സഖ്യമായിരുന്നു ജപ്പാന്‍-ഇന്തോനേഷ്യ സഖ്യത്തിന്റെ എതിരാളികള്‍. ആദ്യ സെറ്റ് 7-6 (71) ന് കാറ്റോ-അല്‍ദില സഖ്യം നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ 3-1 ന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്.
എതിര്‍ കോര്‍ട്ടില്‍നിന്നും മിയു കാറ്റോ അടിച്ചുവിട്ട പന്ത് ബോള്‍ ഗേളിന്റെ തോളില്‍ കൊള്ളുകയായിരുന്നു. വേദനകൊണ്ട് പെണ്‍കുട്ടി കരയുന്നത് കാണാമായിരുന്നു.
മിയു കാറ്റോ പെണ്‍കുട്ടിയുടെ അടുത്തെത്തി ക്ഷമാപണം നടത്തുകയായിരുന്നു. മിയു കാറ്റോയ്ക്കു റഫറി താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ മരിയ ബോസ്‌കോവ- സാറ സോറിബെസ് സഖ്യം എതിരാളികളെ അയോഗ്യരാക്കണമെന്ന് വാദിച്ചതോടെയാണ് ജപ്പാന്‍-ഇന്തോനേഷ്യ സഖ്യത്തെ അയോഗ്യരാക്കിയത്.
"
https://www.facebook.com/Malayalivartha