യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി സ്പെയിന്‍....

യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി സ്പെയിന്‍. ഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് (54) സ്പെയിന്‍ കിരീടം ചൂടിയത്. അധിക സമയത്തിന് ശേഷവും മത്സരം ഗോള്‍രഹിതമായ തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ലീഗ് കിരീടത്തിനൊപ്പം ക്രൊയേഷ്യക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം എന്ന സ്വപ്നം കൂടിയാണ് പാഴായത്. 2012 യൂറോ ചാമ്പ്യന്‍മാരായ ശേഷം 11 വര്‍ഷത്തിന് ശേഷമാണ് സ്പെയിന്‍ ഒരു അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്.
https://www.facebook.com/Malayalivartha