ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ കിരീടം ഇന്ത്യയ്ക്ക്....

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ 2-0ന് ലെബനനെ കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഫൈനലിന്റെ ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല. എന്നാല്‍, 46-ാം മിനിറ്റില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടി.
ലാലിന്‍സ്വാല ഛാങ്‌തെയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. രാജ്യാന്തര ഫുട്‌ബോളില്‍ സുനില്‍ ഛേത്രിയുടെ 87-ാം ഗോളായിരുന്നു അത്.
65ാം മിനിറ്റില്‍ ഇന്ത്യയുടെ കിരീടം ഉറപ്പിച്ച രണ്ടാം ഗോള്‍ എത്തി. ലാലിന്‍സ്വാല ഛാങ്‌തെയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍.
https://www.facebook.com/Malayalivartha