ഫെന്‍സിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഒളിമ്പ്യന്‍ സി.എ ഭവാനി ദേവി...

ഫെന്‍സിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഒളിമ്പ്യന്‍ സി.എ ഭവാനി ദേവി. ചൈനയിലെ വുഷിയില്‍ നടക്കുന്ന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ സാബ്രെ ഇനത്തില്‍ സെമിയില്‍ കടന്നതോടെ ഭവാനി ദേവി ഈ നേട്ടം സ്വന്തമാക്കി. സെമിയിലെത്തിയതോടെ 29-കാരിയായ താരം മെഡല്‍ ഉറപ്പിക്കുകയും ചെയ്തു.
നിലവിലെ ലോകചാമ്പ്യനായ ജപ്പാന്റെ മിസാകി എമുറയെ തോല്‍പ്പിച്ചാണ് (1510) ഭവാനി സെമിയിലെത്തിയത്. പക്ഷേ സെമി ഫൈനലില്‍ ഉസ്‌ബെക്കിസ്താന്റെ സൈനബ് ഡൈബെക്കോവയോട് (1415) തോറ്റു.
2020 ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഭവാനി, ഈയിനത്തില്‍ ഒളിമ്പിക് യോഗ്യതനേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം നേരത്തേ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha