രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഇന്ത്യയുടെ വനിത ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് റാങ്കിങ്ങില്‍ വീണ്ടും തിരിച്ചടി....എച്ച്.എസ് പ്രണോയി എട്ടാം സ്ഥാനത്ത്

രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഇന്ത്യയുടെ വനിത ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് റാങ്കിങ്ങില്‍ വീണ്ടും തിരിച്ചടിയായി. ഇന്നലെ പുറത്തുവന്ന പട്ടികയില്‍ മൂന്ന് സ്ഥാനം പിറകോട്ടിറങ്ങിയ താരം 15ാം സ്ഥാനത്താണ് ഇടം നേടിയത്.
മുന്‍ ലോക രണ്ടാം നമ്പര്‍ താരമായ സിന്ധുവിന്റെ ഈ വര്‍ഷത്തെ ഏറ്റവും മോശം റാങ്കാണിത്. 2023ന്റെ തുടക്കത്തില്‍ ഏഴാം റാങ്കിലായിരുന്ന സിന്ധു ഏപ്രിലില്‍ ആദ്യ പത്തില്‍നിന്ന് പുറത്തായിരുന്നു. 022ല്‍ ബര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരം പിന്നീട് തുടര്‍ച്ചയായ പരിക്കുകള്‍ കാരണം ഫോം കണ്ടെത്താനായി ഏറെ പയാസപ്പെട്ടിരുന്നു. ഈ വര്‍ഷം മലേഷ്യന്‍ ഓപണിലും ഇന്ത്യന്‍ ഓപണിലും ഒന്നാം റൗണ്ടില്‍ പുറത്തായി. എന്നാല്‍, മാഡ്രിഡ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ഫൈനലിലും മലേഷ്യ മാസ്റ്റേഴ്‌സില്‍ നാലാം സ്ഥാനത്തും എത്തിയിട്ടുണ്ടായിരുന്നു.
മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ 30ാം സ്ഥാനത്ത് തുടരുന്നു. പുരുഷന്മാരില്‍ എട്ടാം റാങ്കിലുള്ള എച്ച്.എസ് പ്രണോയിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുമ്പില്‍.
മേയ് മാസം നടന്ന മലേഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ താരം ജേതാവായിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത് 19ാം റാങ്കിലുള്ള ലക്ഷ്യ സെന്‍ ആണ് .
https://www.facebook.com/Malayalivartha