മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍നിന്നു മുതിര്‍ന്ന പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്ത്

മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍നിന്നു മുതിര്‍ന്ന പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്ത്. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായി ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു.
ആന്‍ഡേഴ്‌സണിനു പകരം മാര്‍ക്ക് വുഡ് ടീമിലുള്‍പ്പെട്ടു. ലോഡ്‌സില്‍ മിന്നും പ്രകടനം നടത്തിയ ജോഷ് ടംഗിനെയും ഇംഗ്ലണ്ട് ഒഴിവാക്കി. ക്രിസ് വോക്‌സും മൊയീന്‍ അലിയും ടീമിലേക്കു മടങ്ങിയെത്തി.
അലി പരിക്കിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കളിച്ചില്ല. പരിക്കേറ്റു പുറത്തായ ഒല്ലി പോപ്പിനു പകരം സ്‌പെഷലിസ്റ്റ് ബാറ്ററെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിട്ടില്ല.
പരമ്പരയിലെ ആദ്യരണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ 2-0ന്റെ ലീഡിലാണ്. മൂന്നാം ടെസ്റ്റും ജയിച്ച് ആഷസ് സ്വന്തമാക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അങ്ങനെയെങ്കില്‍ 22 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ടില്‍ ആഷസ് സ്വന്തമാക്കുന്ന ഓസീസ് ക്യാപ്റ്റന്‍ എന്ന നേട്ടം പാറ്റ് കമ്മിന്‍സിനു ലഭിക്കും.
"
https://www.facebook.com/Malayalivartha