ദുലീപ് ട്രോഫിയില്‍ മധ്യമേഖലയ്‌ക്കെതിരെ പശ്ചിമമേഖലയ്ക്ക് വേണ്ടി സെഞ്ചുറി നേടി ചേതേശ്വര്‍ പൂജാര

ദുലീപ് ട്രോഫിയില്‍ മധ്യമേഖലയ്‌ക്കെതിരെ പശ്ചിമമേഖലയ്ക്ക് വേണ്ടി സെഞ്ചുറി നേടി പൂജാര. മോശം ഫോമിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചേതേശ്വര്‍ പുജാരയ്ക്ക്(278 പന്തില്‍ 133) സെഞ്ചുറിയും നാഴികക്കല്ലും.
68 സെഞ്ചുറി നേടിയ വന്‍മതില്‍ രാഹുല്‍ ദ്രാവിഡും 81 സെഞ്ചുറികള്‍ വീതം നേടിയ ഇതിഹാസ താരങ്ങളായ സുനില്‍ ഗാവസ്‌കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് സെഞ്ചുറി വേട്ടയില്‍ പൂജാരയ്ക്ക് മുന്നിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരായ മോശം ഫോമാണ് ചേതേശ്വര്‍ പൂജാരയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് ഇന്നിംഗ്സിലും പുജാരയ്ക്ക് അര്‍ധസെഞ്ചുറി പോലും നേടാനായിരുന്നില്ല. ഇതോടെ വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് പുറത്താവുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയാല്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താമെന്ന സൂചന പൂജാരയ്ക്ക് സെലക്ടര്‍മാര്‍ നല്‍കിയിട്ടുണ്ടായിരുന്നു. ഇനി ഡിസംബര്‍ മാസത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വരാനുള്ളത്.
ആഭ്യന്തര ക്രിക്കറ്റില്‍ ഫോം തുടര്‍ന്നാല്‍ പൂജാരയെ ഇതിലേക്ക് പരിഗണിക്കാതിരിക്കാനാവില്ല. ടീം ഇന്ത്യക്കായി 103 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പൂജാര 43.61 ശരാശരിയില്‍ 19 സെഞ്ചുറിയും 3 ഇരട്ട സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും സഹിതം 7195 റണ്‍സ് നേടിയിരുന്നു. 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
https://www.facebook.com/Malayalivartha