നീണ്ട ഇടവേളയ്ക്ക് ശേഷം ഏഷ്യന്‍ ഗെയിംസിലേക്ക് വനിതാ താരങ്ങളെ അയക്കാന്‍ ഇന്ത്യ....

നീണ്ട ഇടവേളയ്ക്ക് ശേഷം ഏഷ്യന്‍ ഗെയിംസിലേക്ക് വനിതാ താരങ്ങളെ അയക്കാന്‍ ഇന്ത്യ. സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി പ്രഖ്യാപിച്ച 36 അംഗ ടീമില്‍ 9 പേര്‍ വനിതകളാണ്. 21 നീന്തല്‍ താരങ്ങളും 2 ഡൈവിംഗ് താരങ്ങളുമുണ്ട്. 13 പേരടങ്ങുന്ന വാട്ടര്‍പോളോ ടീമിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
വാട്ടര്‍പോളോ ടീമിന് കേന്ദ്ര കായികമന്ത്രലയത്തിന്റെ ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ വാട്ടര്‍പോളോ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കുന്നത്. 2010-ലാണ് അവസാനമായി വാട്ടര്‍പോളോ ടീം ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചത്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നത് മലയാളി താരം സാജന്‍ പ്രകാശ്, ഗ്വാങ്ചൗ ഗെയിംസിലെ മെഡല്‍ ജേതാവ് വീര്‍ധവാല്‍ ഘഡെ എന്നിവരിലാണ്.
ഈ കഴിഞ്ഞ ദേശീയ ഗെയിംസ് നീന്തലില്‍, കേരളത്തിന്റെ ഈ ഗോള്‍ഡന്‍ ബോയ് ഗോള്‍ഡന്‍ ട്രിപ്പിളും തികച്ചിട്ടുണ്ട്. 200 മീറ്ററിലെ ദേശീയ റെക്കോര്‍ഡിന് ഉടമ കൂടിയാണ് സാജന്‍ പ്രകാശ്. 50 മീറ്റര്‍ ഫ്രീസ്റ്റെലിലും ബട്ടര്‍ഫ്‌ളൈ വിഭാഗങ്ങളിലെ സ്വര്‍ണനേട്ടത്തിലൂടെയാണ് വീര്‍ധവാല്‍ ഘഡെ ഏഷ്യന്‍ ഗെയിംസിനൊരുങ്ങുന്നത്.
""
https://www.facebook.com/Malayalivartha