ബംഗ്ലാദേശുമായുള്ള വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം....

ബംഗ്ലാദേശുമായുള്ള വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നാണ് തുടക്കം. ആദ്യകളിയില്‍ ഇടംപിടിക്കാമെന്ന് പ്രതീക്ഷയില്ലെങ്കിലും പരമ്പരയില്‍ ഒരു കളിയിലെങ്കിലും മിന്നുവിനെ പരീക്ഷിച്ചേക്കും.
ബംഗ്ലാദേശ് തട്ടകമായ മിര്‍പുര്‍ ഷേര്‍ ഇ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ പകല്‍ 1.30നാണ് കളി. മൂന്ന് ട്വന്റിയാണ് പരമ്പരയില്‍. തുടര്‍ന്ന് മൂന്ന് ഏകദിനവും കളിക്കും.പുതുമുഖങ്ങളെ അണിനിരത്തിയുള്ള ടീമില്‍ ആഭ്യന്തരതലത്തിലെ മികച്ച പ്രകടനമാണ് വയനാടുകാരിയായ മിന്നുവിന് തുണയായത്.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സംഘം കരുത്തുറ്റതാണ്. നാലുമാസത്തിനിടെയുള്ള ആദ്യപരമ്പരയാണ് ഇന്ത്യക്ക്. അവസാനമായി രാജ്യാന്തര ക്രിക്കറ്റ് കളിച്ചത് ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലാണ്. തുടര്‍ന്ന് മാര്‍ച്ചില്‍ നടന്ന വനിതാ പ്രീമിയര്‍ ലീഗിലും കളിക്കാന്‍നിറങ്ങിയിരുന്നു.
ടീം- ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഷഫാലി വെര്‍മ, ജെമീമ റോഡ്രിഗസ്, യസ്തിക ഭാട്ടിയ, ഹര്‍ലീന്‍ ദിയോള്‍, ദേവിക വൈദ്യ, ഉമ ചെട്രി, അമന്‍ജോത് കൗര്‍, എസ് മേഘ്ന, പൂജാ വസ്ത്രാകര്‍, മേഘ്ന സിങ്, അഞ്ജലി സര്‍വാണി, മോണിക പട്ടേല്‍, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, മിന്നു മണി.
"
https://www.facebook.com/Malayalivartha