കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ ഫൈനലില്‍....

കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ ഫൈനലില്‍. ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (സ്‌കോര്‍: 21-17, 21-14) പരാജയപ്പെടുത്തിയാണ് ലക്ഷ്യയുടെ ഫൈനല്‍ പ്രവേശനം. താരത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ഫൈനലാണ്.
2022 ഓഗസ്റ്റില്‍ നടന്ന ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ലക്ഷ്യ അവസാനമായി ഫൈനല്‍ കളിച്ചത്. അതിനു ശേഷം മികച്ച ഫോമില്‍ കളിക്കാനായി സാധിക്കാതിരുന്ന ലക്ഷ്യ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന് 19-ാം സ്ഥാനത്തേക്ക് വീണിരുന്നു.
എന്നാല്‍ കാനഡ ഓപ്പണില്‍ ഫോമിലേക്ക് മടങ്ങിയെത്താനായി ലക്ഷ്യയ്ക്ക് കഴിഞ്ഞു.ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങാണ് ലക്ഷ്യയുടെ എതിരാളി.
അതേസമയം ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി.വി സിന്ധു ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയോട് സെമിയില്‍ തോറ്റ് പുറത്തായി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി.
https://www.facebook.com/Malayalivartha