ക്യാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍..

ക്യാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഫൈനലില്‍ ചൈനയുടെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ലി ഷി ഫെങ്ങിനെ 21-18, 22-20നാണ് കീഴടക്കിയത്. 17 മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുപത്തൊന്നുകാരന്‍ കിരീടം നേടുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്നു.
ഫൈനല്‍ ഒപ്പത്തിനൊപ്പമുള്ള കളിയായിരുന്നു. ആദ്യ ഗെയിമില്‍ നിയന്ത്രണമുണ്ടായിരുന്ന ലക്ഷ്യ രണ്ടാംഗെയിമില്‍ 16-20ന് പിന്നിട്ടശേഷമാണ് 22-20ന് ജയിച്ചുകയറിയത്. പരിക്കും ഫോമില്ലായ്മയും വലച്ച യുവതാരത്തിന് ഈ വിജയം ആത്മവിശ്വാസം പകരുകയും ചെയ്യും.
ആദ്യ ഗെയിമില്‍ ലക്ഷ്യക്ക് നല്ല തുടക്കമായിരുന്നു. കരുത്തുറ്റ ഷോട്ടുകളുമായി കളംനിറഞ്ഞ ലക്ഷ്യ 6-2ന് മുന്നില്‍ കയറി. ലീഡ് 15-12 ആയി ഉയര്‍ത്തിയെങ്കിലും ചൈനക്കാരന്‍ തിരിച്ചുവന്നു (15-15). തുടര്‍ച്ചയായി രണ്ട് പോയിന്റ് നേടി 17-15ലേക്ക് കയറി. ആ ലീഡ് തുടര്‍ന്ന് ഗെയിം കീശയിലാക്കി. രണ്ടാംഗെയിമിന്റെ തുടക്കത്തിലും മുന്നില്‍ കയറാന്‍ ഉത്തരാഖണ്ഡിലെ അല്‍മോറയില്‍നിന്നുള്ള താരത്തിനായി. കരുത്തുറ്റ സര്‍വും സ്മാഷുമായി 22-20ന് ഗെയിമും കിരീടവും സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha