ഐസിസി വനിതാ ട്വന്റി-20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ സ്മൃതി മന്ദാന മുന്നില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആദ്യ പത്തില്‍

ഐസിസി വനിതാ ട്വന്റി-20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ സ്മൃതി മന്ദാന മുന്നില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആദ്യ പത്തില്‍.
ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി-20യില്‍ അര്‍ധസെഞ്ചുറിയോടെ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്നു.
627 റേറ്റിംഗ് പോയിന്റുമായി 10-ാം സ്ഥാനത്താണ് ഹര്‍മന്‍പ്രീത് കൗര്‍.
728 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള സ്മൃതി മന്ദാനയാണ് ആദ്യപത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയയുടെ താലിയ മഗ്രാത്താണ് (784) ഒന്നാം സ്ഥാനത്ത്. ബൗളിംഗില്‍ മൂന്നാമതുള്ള ദീപ്തി ശര്‍മയും ഒന്പതാം സ്ഥാനത്തുള്ള രേണുക സിംഗുമാണ് ആദ്യപത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.
ട്വന്റി-20 വനിതാ ടീം റാങ്കിംഗില്‍ 265 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയ (303), ഇംഗ്ലണ്ട് (282), ന്യൂസിലന്‍ഡ് (268) ടീമുകളാണ് ആദ്യമൂന്ന് സ്ഥാനങ്ങളില്‍. ടീം ഇന്ത്യ വനിതാ ഏകദിനത്തിലും നാലാം സ്ഥാനത്താണ് .
"
https://www.facebook.com/Malayalivartha