ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിന് തുടക്കം... ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് യശസ്വി ജയ്സ്വാളും ഇഷാന്‍ കിഷനും

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിന് തുടക്കം... ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് യശസ്വി ജയ്സ്വാളും ഇഷാന്‍ കിഷനും . മുന്‍നിര പേസര്‍മാരില്ലാതെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്.
വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റും മുന്‍താരം ശിവ്നരെയ്ന്‍ ചന്ദര്‍പോളിന്റെ മകന്‍ തഗെനരെയ്ന്‍ ചന്ദര്‍പോളു ആണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. 12 റണ്‍സില്‍ തഗെനരെയ്ന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. അശ്വിനാണ് വിക്കറ്റ് വീഴത്തിയത്. റെയ്മണ്‍ റെയ്ഫറാണ് ക്രെയ്ഗിനൊപ്പം ക്രീസിലുള്ളത്.
19 മത്സരങ്ങളുടെ മാത്രം അനുഭവമുള്ള മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുന്നത്. വിന്‍ഡീസില്‍ ഇതിനുമുമ്പ് ഇങ്ങനെയൊരു പരീക്ഷണം ഇന്ത്യ നടത്തിയിട്ടില്ല. പരിചയസമ്പത്തില്ലായ്മയ്‌ക്കൊപ്പം പ്രധാനകളിക്കാരുടെ പരിക്കും തിരിച്ചടിയാണ്. ഇന്ത്യയുടെ സ്പിന്‍ സഖ്യം പരിചയസമ്പത്തുള്ളതാണ്. ആര്‍ അശ്വിനും, രവീന്ദ്ര ജഡേജയും നയിക്കുന്നു. റൂസോയിലെ വിന്‍സര്‍ പാര്‍ക്കിലാണ് മത്സരം.
സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ്ങിനു കരുത്തു പകര്‍ന്നേക്കും.
https://www.facebook.com/Malayalivartha