ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്ക് വെങ്കലം മാത്രം.....വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു നാലാമത്, പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് പാല്‍ മൂന്നാംസ്ഥാനം നേടി

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്ക് വെങ്കലം മാത്രം.....വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു നാലാമത്
പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് പാല്‍ മൂന്നാംസ്ഥാനം നേടി.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നുള്ള അഭിഷേക് 29 മിനിറ്റ് 33.26 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ജപ്പാന്റെ റെന്‍ തസാവയ്ക്കാണ് സ്വര്‍ണം. കസാഖ്സ്ഥാന്‍ താരം കോഷ് ഷദ്രാക് വെള്ളി നേടി. മെഡല്‍ പ്രതീക്ഷിച്ച അന്നുറാണിക്ക് തിരിച്ചടിയായി. വനിതകളുടെ ജാവലിന്‍ ത്രോയില്‍ 59.10 മീറ്റര്‍ എറിഞ്ഞ അന്നു നാലാമതായി. ജപ്പാന്റെ മരിന സാട്ടോയ്ക്കാണ് സ്വര്‍ണം.
1500 മീറ്റര്‍ ഓട്ടത്തില്‍ ലിലി ദാസ് ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജപ്പാന്റെ നൊസുമി ടനാക ഒന്നാമതെത്തി. പുരുഷ, വനിതാ 4ഃ100 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.
പുരുഷ റിലേയില്‍ തായ്ലന്‍ഡും വനിതകളില്‍ ചൈനയും സ്വര്‍ണം കരസ്ഥമാക്കി. ട്രിപ്പിള്‍ജമ്പില്‍ ജപ്പാന്റെ മരികോ മൊറിമോട്ടോ സ്വര്‍ണം നേടി.
ആറിനങ്ങളില്‍ നാലിലും സ്വര്‍ണവുമായി ജപ്പാന്‍ ആദ്യദിനം മുന്നിലെത്തി.
ചൈനയ്ക്കും തായ്ലന്‍ഡിനും ഓരോ സ്വര്‍ണമുണ്ട്. പുരുഷന്മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അജ്മലും രാജേഷ് രമേഷും ഫൈനലില്‍ കടന്നു.
"
https://www.facebook.com/Malayalivartha