വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ കരുത്തോടെ മുന്നേറുന്നു...

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ കരുത്തോടെ മുന്നേറുന്നു. രണ്ടാം ദിനം തുടക്കം മുതല്‍ വിന്‍ഡീസ് ബൗളിങിനു മേല്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറുന്നു. വിക്കറ്റ്് നഷ്ടമില്ലാതെ 138 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമാക്കിയ യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞു പോരാടുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് 150 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ദിനം ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലായിലാണ് രണ്ടാം ദിനം തുടങ്ങിയത്.
10 വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് വിന്‍ഡീസ് സ്‌കോറിനൊപ്പമെത്താന്‍ ഇനി വേണ്ടത് 12 റണ്‍സ് മാത്രം. ടെസ്റ്റ് അരങ്ങേറ്റം ഓപ്പണറും യുവ താരവുമായി യശസ്വി ജയ്സ്വാള്‍ അവിസ്മരണീയമാക്കി.
താരം 58 റണ്‍സുമായി ബാറ്റിങ് തുടരുന്നു. ഏഴ് ഫോറുകള്‍ സഹിതമാണ് താരം കന്നി ടെസ്റ്റില്‍ തന്നെ മികവ് അടയാളപ്പെടുത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി. 6 ഫോറും രണ്ട് സിക്സും സഹിതം രോഹിത് 64 റണ്‍സ് കണ്ടെത്തി. നേരത്തെ ടോസ് നേടി വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha