19ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് റിതുരാജ് ഗെയ്കവാദ് നയിക്കും...

19ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് റിതുരാജ് ഗെയ്കവാദ് നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജിതേഷ് ശര്‍മയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. സീനിയര്‍ താരങ്ങളാരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎല്‍ ഹീറോ റിങ്കു സിംഗിനെ ടീമിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവം മാവി, ശിവം ദുബെ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ അവസാനമാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്.
ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാലാണ് പ്രധാന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിരുന്നത്.
ഇന്ത്യന്‍ ടീം: റിതുരാജ് ഗെയ്കവാദ്, യഷസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാന്‍ സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: യഷ് ഠാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശനന്‍.ആദ്യമായാണ് ബിസിസിഐ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കുന്നത്.
https://www.facebook.com/Malayalivartha