ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിനു വെള്ളി

ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിനു വെള്ളി. 2024 ലെ പാരിസ് ഒളിംപിക്‌സിനും മികച്ച പ്രകടനം പുറത്തെടുത്ത് താരം യോഗ്യത നേടി. 8.37 മീറ്റര്‍ താണ്ടിയാണ് താരം വെള്ളി നേടിയത്.
ഒളിംപിക്‌സ് യോഗ്യത 8.27 മീറ്ററാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ബാങ്കോക്കിലേത്. 8.40 മീറ്റര്‍ ചാടി ചൈനീസ് തായ്‌പേയ് താരം യുടാങ് ലിനാണ് സ്വര്‍ണം നേടിയത്. 8.08 മീറ്റര്‍ താണ്ടിയ ചൈനയുടെ മിങ്കുന്‍ ഹാങ് വെങ്കലം നേടി.
"
https://www.facebook.com/Malayalivartha