ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ചിറക് വിടര്‍ത്തി 33 അംഗ സംഘം ബുഡാപെസ്റ്റില്‍....

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ചിറക് വിടര്‍ത്തി 33 അംഗ സംഘം ബുഡാപെസ്റ്റില്‍..... ഓഗസ്റ്റ് 19 മുതല്‍ 27 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് കൂടുതല്‍ പേര്‍ പോകുന്നത് ചരിത്രത്തിലാദ്യമായാണ് . ഒളിമ്പിക് ചാംമ്പ്യന്‍, ഏഷ്യന്‍ ചാമ്പ്യന്‍മാര്‍, കോമണ്‍വെല്‍ത്ത് ജേതാക്കള്‍ എന്നിവരുള്‍പ്പെടുന്ന വലിയ നിരയാണ് ഇന്ത്യയുടേത്. വ്യക്തിഗത ഇനങ്ങളില്‍ 27 താരങ്ങളാണ മത്സരിക്കുക. അതില്‍ 8 പേര്‍ ജമ്പ് ഇനങ്ങളിലാണ് മാറ്റുരയ്ക്കുക
. അബ്ദുളള അബൂബക്കര്‍, എല്‍ദോസ് പോള്‍, പ്രവീണ്‍ ചിത്രവേല്‍, എം ശ്രീശങ്കര്‍ എന്നിവര്‍ മത്സരിക്കുന്ന പുരുഷ ട്രിപ്പിള്‍ ജംപാണ് രാജ്യം ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം.
ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയെ കൂടാതെ രോഹിത് യാദവ്, ഡി പി മനു, കിഷോര്‍കുമാര്‍ ജെന എന്നിവരും യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് രോഹിത് യാദവ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.
https://www.facebook.com/Malayalivartha