ഇന്ത്യയുടെ അമ്പ് തറച്ചത് സ്വര്‍ണക്കിരീടത്തില്‍.... ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണം

ഇന്ത്യയുടെ അമ്പ് തറച്ചത് സ്വര്‍ണക്കിരീടത്തില്‍. ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് നേട്ടം കൊയ്തത്. ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ് സാമി, പര്‍ണീത് കൗര്‍ എന്നിവരാണ് ലക്ഷ്യത്തിലേക്ക് അമ്പ് പായിച്ചത്.
ഫൈനലില്‍ മെക്സിക്കോയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. സ്‌കോര്‍: 235-229. നാലു റൗണ്ടിലും ഇന്ത്യക്കായിരുന്നു മുന്‍തൂക്കം (59-57, 59-58, 59-57, 58-57). ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതിനുമുമ്പ് ഇന്ത്യ നേടിയത് ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമാണ്. ആദ്യമത്സരത്തില്‍ ബൈ ലഭിച്ച ഇന്ത്യ അടുത്ത കളിയില്‍ തുര്‍ക്കിയെ വീഴ്ത്തി. തുടര്‍ന്ന് ചൈനീസ് തായ്പേയിയെ തോല്‍പ്പിച്ചു.
നിലവിലെ ജേതാക്കളായ കൊളംബിയയെ സെമിയില്‍ കീഴടക്കിയാണ് ഫൈനലിലേക്ക് കുതിച്ചത്. പരിചയസമ്പത്തും യുവത്വവും നിറഞ്ഞതായിരുന്നു ഇന്ത്യന്‍ ടീം. ആന്ധ്രയില്‍നിന്നുള്ള ഇരുപത്തേഴുകാരി ജ്യോതി സുരേഖയുടെ ഏഴാം ലോകമെഡലാണ്.
കഴിഞ്ഞതവണ (2021) മൂന്ന് വെള്ളിയുണ്ട്. 2019ല്‍ രണ്ട് വെങ്കലവും 2017ല്‍ ഒരു വെള്ളിയും നേടി. പതിനേഴുകാരി അദിതി മഹാരാഷ്ട്രയില്‍നിന്നാണ്. ലോക അണ്ടര്‍ 18 കിരീടം നേടിയിട്ടുണ്ട്. പര്‍ണീത് പഞ്ചാബുകാരിയാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 12 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തിയത്.
"
https://www.facebook.com/Malayalivartha