ഇന്ത്യയുടെ അഭിമാനമായി മാറി.... അമ്പെയ്ത്തില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ കൗമാരതാരം അദിതി സ്വാമി....

ഇന്ത്യയുടെ അഭിമാനമായി മാറി.... അമ്പെയ്ത്തില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ കൗമാരതാരം അദിതി സ്വാമി.... വെറും 17-ാം വയസ്സില്‍ തന്നെ അമ്പെയ്ത്തില്‍ ലോകചാമ്പ്യനായാണ് അദിതി ഇന്ത്യയുടെ അഭിമാനമായി മാറിയത്.
ജര്‍മനിയിലെ ബെര്‍ലിനില്‍ വെച്ചുനടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വെച്ചായിരുന്നു അദിതിയുടെ സ്വര്‍ണം നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അദിതി. കോമ്പൗണ്ട് വനിതാ വിഭാഗം ഫൈനലില്‍ രണ്ട് തവണ ലോകകിരീടം ചൂടിയ മെക്സിക്കോയുടെ ആന്‍ഡ്രിയ ബെക്കേറയെ കീഴടക്കിയാണ് അദിതി ലോകചാമ്പ്യനായത്.
ഈയിടെ അവസാനിച്ച അണ്ടര്‍ 18 ജൂനിയര്‍ അമ്പെയ്ത്ത് ലോകകിരീടവും അദിതി സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. ജൂനിയര്‍ തലത്തിലും സീനിയര്‍ തലത്തിലും ഒരുപോലെ ലോകചാമ്പ്യനായിക്കൊണ്ട് അദിതി റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലില്‍ 149-147 എന്ന സ്‌കോറിനാണ് അദിതിയുടെ വിജയം. അമ്പെയ്ത്ത് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും അദിതി സ്വന്തമാക്കി.
വ്യക്തിഗത നേട്ടത്തിന് പുറമെ വനിതാ കോമ്പൗണ്ട് ടീം വിഭാഗത്തിലും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടാന്‍ അദിതിയ്ക്ക് കഴിഞ്ഞു.
https://www.facebook.com/Malayalivartha