ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ പതിമൂന്നു വയസ്സുകാരനായ മത്സരാര്‍ഥി ശ്രേയസ് ഹരീഷ് മരിച്ചു....

ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ പതിമൂന്നു വയസ്സുകാരനായ മത്സരാര്‍ഥി ശ്രേയസ് ഹരീഷ് മരിച്ചു....
ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ 13 വയസ്സുകാരനായ മത്സരാര്‍ഥി ശ്രേയസ് ഹരീഷ് മരിച്ചു. മദ്രാസ് ഇന്റര്‍നാഷനല്‍ സര്‍ക്കീട്ടില്‍ മത്സരം തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് സംഭവം. ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടര്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു.
പിതാവ് ഹരീഷും ഒപ്പമുണ്ടായിരുന്നു. ബെംഗളൂരു സ്വദേശിയാണ്. മോട്ടോര്‍ സൈക്കിളുകളോട് അതിയായ താല്‍പര്യമുണ്ടായിരുന്ന ശ്രേയസ് ചെറുപ്പം മുതലേ മത്സരത്തിനായി പരിശീലിച്ചിരുന്നു.
ദേശീയ തലത്തില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ ഉള്‍പ്പെടെ ജേതാവുമായി. മലേഷ്യയില്‍ ഈ മാസം നടക്കാനിരുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണു ദുരന്തം. ഇന്നും നാളെയുമുള്ള മത്സരങ്ങള്‍ മദ്രാസ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് റദ്ദാക്കുകയും ചെയ്തു
"
https://www.facebook.com/Malayalivartha