ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്...രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി.
രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇതോടെ ലീഗ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി. മത്സരത്തിന്റെ ആറാം മിനുട്ടില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. നിലാകാന്ത ശര്‍മ്മയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ 12-ാം മിനുട്ടില്‍ സുങ് യുന്‍ കിമ്മിലൂടെ കൊറിയ സമനില പിടിച്ചു.
23-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ നായകന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 33-ാം മിനിറ്റില്‍ മന്‍ദീപ് സിങ് മൂന്നാം ഗോളും കണ്ടെത്തി. 58-ാം മിനുട്ടില്‍ യാങ് ജിഹുനിലൂടെ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും ഇന്ത്യ വിജയത്തോടെയാണ് മുന്നേറിയത്.
https://www.facebook.com/Malayalivartha