ദക്ഷിണകൊറിയയെ കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫി ഹോക്കിയിലെ കുതിപ്പ് തുടരുന്നു....

ദക്ഷിണകൊറിയയെ കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫി ഹോക്കിയിലെ കുതിപ്പ് തുടരുന്നു. 3-2 ന് ദക്ഷിണകൊറിയയെ തോല്‍പ്പിച്ചതോടെ ഇന്ത്യ സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.
ഇന്ത്യയ്ക്കായി നീല്‍കാന്ത് ശര്‍മ്മ, ഹര്‍മന്‍പ്രീത് സിംഗ്, മന്‍ദീപ് സിങ് എന്നിവര്‍ ഗോള്‍ നേടി. 4മത്സരങ്ങളില്‍ 3 ജയവും ഒരു സമനിലയും സഹിതം 10 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാണ്. ബുധനാഴ്ച രാത്രി 8.30 ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും.
മത്സരത്തില്‍ പരാജയപ്പെട്ടാലും ഗോള്‍ ശരാശരിയില്‍ മുന്നിലായതിനാല്‍ ഇന്ത്യയ്ക്ക് സെമി കളിക്കാനാകും. ജപ്പാനെ 3-1 ന് പരാജയപ്പെടുത്തി ഒമ്പത് പോയിന്റുമായി മലേഷ്യയും സെമി ഉറപ്പിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha