സൂര്യകുമാറിന്റെയും തിലക് വര്‍മയുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്.... ഇന്ത്യ വെസ്റ്റിന്‍ഡീസ് മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം....

ഇന്ത്യ വെസ്റ്റിന്‍ഡീസ് മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. പരമ്പരയില്‍ 21ന് വിന്‍ഡീസ് മുന്നിട്ടുനില്‍ക്കുകയാണ്.
സൂര്യകുമാറിന്റെയും തിലക് വര്‍മയുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായത്. 44 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും 10 ഫോറുമായി 83 റണ്‍സ് നേടിുകയും ചെയ്തു.
പിന്നാലെ എത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടു പിടിച്ച് തിലക് വര്‍മ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. തിലക് വര്‍മ 37 പന്തുകളില്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. യശസ്വി ജയ്‌സ്വാള്‍ ഒരു റണ്‍സുമായും ശുഭ്മന്‍ ഗില്‍ ആറു റണ്‍സുമായും പുറത്തായതോടെ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിലായി. പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് തിലക് വര്‍മ സഖ്യം ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്.
സൂര്യകുമാര്‍ യാദവ് തിലക് വര്‍മ കൂട്ടുകെട്ട് 51 പന്തില്‍ 87 റണ്‍സാണ് നേടിയത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് തിലക് വര്‍മ 31 പന്തില്‍ 43 റണ്‍സ് കൂട്ടുകെട്ടും പടുത്തുയര്‍ത്തി. വിന്‍ഡീസിനായി ഓപ്പണര്‍ ബ്രാണ്ടന്‍ കിങ്ങും (42 പന്തില്‍ 42 റണ്‍സ്) കെയ്ല്‍ മെയേഴ്‌സും( 20 പന്തില്‍ 25) മികച്ച തുടക്കമാണ് നല്‍കിയത്.
"
https://www.facebook.com/Malayalivartha