ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്... ഹോക്കിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ....

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്... ഹോക്കിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ.... ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. തോല്‍വിയോടെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യ സെമിയില്‍ കടന്നു.
ഇന്ത്യക്കെതിരെ ഇന്നലെ സമനില പിടിച്ചാല്‍ പോലും പാകിസ്ഥാന് സെമിയില്‍ കടക്കാമായിരുന്നു. എന്നാല്‍ ഇന്ത്യക്കു മുന്നില്‍ ദയനീയമായി പരാജയപ്പെട്ടതോടെ, പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാകിസ്ഥാന്‍ പുറത്താകുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിങ് രണ്ടു ഗോളുകള്‍ നേടി. ജുഗരാജ് സിങ്, ആകാശ്ദീപ് സിങ് എന്നിവര്‍ ഓരോ ഗോളും നേടി. ഇന്ത്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ ടീമുകളാണ് സെമിയില്‍ കടന്നത്. പാകിസ്ഥാനും ജപ്പാനും അഞ്ച് വീതം പോയന്റു വീതമാണെങ്കിലും, കൂടുതല്‍ ഗോള്‍ വഴങ്ങിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്.
"
https://www.facebook.com/Malayalivartha