യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യനായ അരീന സബലേങ്കയെ വീഴ്ത്തി കസാഖ് താരം കിരീടം നേടിയത്. സ്കോർ : 6-4, 5-7, 6-2. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരം രണ്ട് മണിക്കൂറും 21 മിനിറ്റും നീണ്ടുനിന്നിരുന്നു.
യുഎസ് ഓപ്പണിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സബലേങ്ക റിബാകിനക്ക് മുന്നിൽ അടിതെറ്റി. മത്സരത്തിനിടെ തന്നെ സബലേങ്കയെ പിന്തള്ളി ഒന്നാം റാങ്കിലെത്തിയിട്ടുണ്ടായിരുന്നു. റിബാകിനയുടെ കരിയറിലെ മൂന്നാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണിത്. 2022ൽ വിംബിൾഡണും ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപ്പൺ കൂടി നേടിയാൽ റിബാകിനക്ക് കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha

























