ഇതിഹാസതാരം ലയണൽ മെസിയില്ലാതെ കളത്തിലിറങ്ങിയ അർജിന്റീനയ്ക്ക് മിന്നും ജയം... .

ഇതിഹാസതാരം ലയണൽ മെസിയില്ലാതെ കളത്തിലിറങ്ങിയ അർജിന്റീനയ്ക്ക് മിന്നും ജയം. സൗഹൃദ മത്സരത്തിൽ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളിനാണ് നീലപ്പട തകർത്തത്. മൂന്ന് താരങ്ങൾ ഇരട്ടഗോളുകൾ നേടുകയും ചെയ്തു.നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ എന്നിവർ രണ്ട് ഗോളുകൾ വീതം നേടി.
അവശേഷിച്ച ഗോൾ മാക് അലിസ്റ്റർ വകയായിയിരുന്നു. കളിയുടെ എട്ടാം മിനിറ്റിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ധരിച്ചെത്തിയ നിക്കോ പാസ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യപകുതിയിൽ നാലുഗോളുകളാണ് കോസ്റ്റാറിക്ക വലയിൽ അർജന്റീന നേടിയത്. 38ാം മിനിറ്റിലായിരുന്നു നിക്കോ പാസിന്റെ രണ്ടാം ഗോൾ. അൽവാരസ് 35ാം മിനിറ്റിലും 43ാം മിനിറ്റിലും ലക്ഷ്യം കാണുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























