റസ്ലിങ് സൂപ്പര്‍താരം ബ്രേ വയറ്റ് അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

റസ്ലിങ് സൂപ്പര്‍താരം ബ്രേ വയറ്റ് (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡബ്യുഡബ്യുഇ ചാമ്പ്യന്‍ഷിപ്പ്, ഡബ്യുഡബ്യുഇ യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ്, ഡബ്യുഡബ്യുഇ റോ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ്, ടാഗ് ടീം എലിമിനേറ്റര്‍, ഡബ്യുഡബ്യുഇ ഇയര്‍ എന്‍ഡ് അവാര്‍ഡ് മികച്ച പുരുഷ റസ്ലര്‍ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഡബ്യുഡബ്യുഇ ചീഫ് കോണ്ടന്റ് ഓഫിസര്‍ ട്രിപ്പിള്‍ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. അമേരിക്കന്‍ റസ്ലിങ് താരം ബോബി ലാഷ്ലിയുമായുള്ള വഴക്കിനെ തുടര്‍ന്ന് റെസില്‍മാനിയ 39 ല്‍ പങ്കെടുക്കാനായി ബ്രേ വയറ്റിന് കഴിഞ്ഞിരുന്നില്ല.
അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം റോയല്‍ റംബിളില്‍ എല്‍എ നൈറ്റിനെതിരെയായിരുന്നു. അന്ന് വിജയിച്ച ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പിന്നീട് വിശ്രമത്തില്‍ കഴിയുകയായിരുന്നു. മാസങ്ങളായി ഇടിക്കൂട്ടില്‍ നിന്ന് വിട്ടുനിന്ന ബ്രേ വയറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് വിയോഗമുണ്ടായത്.
https://www.facebook.com/Malayalivartha