Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെമിഫൈനല്‍ ജൂണില്‍...

28 MAY 2026 05:34 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്‍റെയും (ടിപിഎല്‍) ടെക്നോപാര്‍ക്ക് വിമന്‍സ് ക്രിക്കറ്റ് ലീഗിന്‍റെയും (ടിഡബ്ല്യുസിഎല്‍) സെമിഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ ആദ്യവാരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കും.

ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് ടിപിഎല്‍ 2026, ടിഡബ്ല്യുസിഎല്‍ 2026 എന്നിവ സംഘടിപ്പിക്കുന്നത്.

നാല് മാസം നീണ്ടുനില്‍ക്കുന്ന 8 ഓവര്‍-എ-സൈഡ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തില്‍ (ടിപിഎല്‍) 174 ടീമുകളും വനിതാ വിഭാഗത്തില്‍ (ടിഡബ്ല്യുസിഎല്‍) 24 ടീമുകളുമാണ് പങ്കെടുക്കുന്നത്.

ഫേവറിറ്റ് ഹോംസുമായി സഹകരിച്ചാണ് പ്രതിധ്വനി ടിപിഎല്‍ 2026 സംഘടിപ്പിക്കുന്നത്.

ടിപിഎല്‍ 2026 ലെ ആദ്യ സെമിഫൈനലില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ബ്ലൂസ് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഗ്രീനിനെ നേരിടും. രണ്ടാം സെമിഫൈനലില്‍ ഇന്‍ഫോസിസ് റെഡ്സ് യുഎസ്ടി ബ്ലൂവിനെ നേരിടും.

ടിഡബ്ല്യുസിഎല്‍ 2026 സെമിഫൈനലില്‍ ട്രിന്‍ഫൈ മാവെറിക്സ് (ഇന്‍ഫോസിസ്) ഗൈഡ്ഹൗസ് വൈറ്റിനെയും, രണ്ടാം സെമിയില്‍ ടിസിഎസ് വൈറ്റ്സ് യുഎസ്ടി ജിസിസിയെയും നേരിടും.

കഴിഞ്ഞ വര്‍ഷത്തെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പുരുഷ വിഭാഗത്തില്‍ ക്യുബര്‍സ്റ്റും വനിതാ വിഭാഗത്തില്‍ ഇന്‍ഫോസിസും ജേതാക്കളായി.

ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കില്‍ 2001 ല്‍ ആരംഭിച്ച ടിപിഎലില്‍ ഐടി കമ്പനികളിലെ ടീമുകളുടെ മികച്ച പങ്കാളിത്തമാണുള്ളത്. ഇതിലൂടെ രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായി മാറാന്‍ ടിപിഎലിനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (13 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (23 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (36 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends