Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ഇതെന്റെ രണ്ടാം ജന്മം... മൂന്നു മണിക്കൂര്‍ അബോധാവസ്ഥയില്‍ കിടന്നു; ഞാന്‍ മരിച്ചുവെന്ന് പരിശീലകന്‍ ഇന്ത്യന്‍ സംഘത്തെ വിളിച്ചു പറഞ്ഞു

23 AUGUST 2016 10:37 AM IST
മലയാളി വാര്‍ത്ത

ഇത് എന്റെ രണ്ടാം ജന്മമാണ്. ഒളിംപിക്‌സ് മാരത്തണില്‍ ഫിനിഷ് ചെയ്തയുടന്‍ തളര്‍ന്നുവീണ എനിക്കു ബോധമില്ലായിരുന്നു. മൂന്നു മണിക്കൂര്‍ അബോധാവസ്ഥയില്‍ കിടന്നു എന്നു പിന്നീട് അറിഞ്ഞു. ഇടയ്ക്കു പരിശീലകന്‍ വന്നു നോക്കുമ്പോള്‍ പള്‍സ് പോലും ഇല്ലായിരുന്നത്രെ. ഞാന്‍ മരിച്ചുവെന്നാണ് അദ്ദേഹം ഇന്ത്യന്‍ സംഘത്തെ വിളിച്ചു പറഞ്ഞത്... ഇത് പറയുന്നത് റിയോയില്‍ മാരത്തണ്‍ മല്‍സരത്തിനിടെ കുടിക്കാന്‍ തുള്ളി വെള്ളംപോലും കിട്ടാതെ ഇന്ത്യന്‍ അധികൃതരുടെ അനാസ്ഥക്കിരയായ മലയാളിതാരം ഒ.പി.ജയ്ഷ. പനിയും ചുമയും മൂലം വിശ്രമത്തിലാണു ജയ്ഷ. സിക്ക വൈറസ് ബാധയുണ്ടോയെന്ന് ഇന്നലെ പരിശോധന നടത്തി. ഇല്ലെന്നു തെളിഞ്ഞു. ഇവിടെ സഹോദരിക്കൊപ്പം വിശ്രമത്തിലാണു ക്ഷീണിതയായ ജയ്ഷ.

മാരത്തണില്‍ 89ാമതായിരുന്നു ജയ്ഷയുടെ ഫിനിഷ്. ഒപ്പം മല്‍സരിച്ച കവിത റൗത്ത് 120ാം സ്ഥാനത്തും. 42 കിലോമീറ്ററാണു മാരത്തണിന്റെ ദൈര്‍ഘ്യം. മല്‍സരം നടക്കുമ്പോള്‍ റിയോയില്‍ 35 ഡിഗ്രി ചൂടായിരുന്നുവെന്നു ജയ്ഷ പറഞ്ഞു. 'റോഡിലൂടെ മല്‍സരം പുരോഗമിക്കുന്തോറും ചൂട് കൂടിവന്നു. ഓരോ എട്ടു കിലോമീറ്റര്‍ കൂടുമ്പോഴാണു സംഘാടകര്‍ വെള്ളം ക്രമീകരിച്ചിരുന്നത്. പക്ഷേ, അത്രയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഓരോ രണ്ടര കിലോമീറ്ററിലും അതതു രാജ്യങ്ങള്‍ക്കു വെള്ളവും പഴങ്ങളും വയ്ക്കാം. പക്ഷേ, ആ പോയിന്റുകളില്‍ ഇന്ത്യയുടെ പേരെഴുതിയ ബോര്‍ഡല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മറ്റു രാജ്യക്കാര്‍ക്കായി വച്ചിരിക്കുന്ന വെള്ളമോ പഴങ്ങളോ എടുക്കാന്‍ വൊളന്റിയര്‍മാര്‍ സമ്മതിക്കില്ല. കുഴഞ്ഞു തളര്‍ന്ന് ഒരുവിധത്തിലാണു ഫിനിഷിലേക്കെത്തിയത്. ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ടിരുന്നു.

'ഫിനിഷ് ചെയ്തതും ഞാന്‍ തളര്‍ന്നുവീണു. പിന്നീടുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞാണ് അറിയുന്നത്. വൊളന്റിയര്‍മാര്‍ എന്നെ ഒരു ക്ലിനിക്കിലേക്കു മാറ്റി. അവിടെ തണുത്ത വെള്ളത്തിലാണു ഡോക്ടര്‍ എന്നെ കിടത്തിയത്. ഒരു കയ്യിലൂടെ ഗ്ലൂക്കോസും മറ്റേ കയ്യിലൂടെ സോഡിയവും കടത്തിവിട്ടു. ഡോക്ടര്‍ ഇടയ്ക്കിടെ എന്റെ മുഖത്തു തട്ടുന്നുണ്ടായിരുന്നു. കണ്ണു തുറന്നുവെന്നല്ലാതെ എന്താണു സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അതിനിടയിലായിരിക്കണം എന്റെ പരിശീലകന്‍ നിക്കൊളായ് സ്‌നസരേവ് അവിടെയെത്തിയത്. അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചു നോക്കിയപ്പോള്‍ പള്‍സില്ലായിരുന്നു. ഉടന്‍ അദ്ദേഹം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായരെ വിളിച്ചു പറഞ്ഞതു ജയ്ഷ മരിച്ചു, നിങ്ങള്‍ വേഗം ഇവിടേക്ക് എത്തണമെന്നാണ്. ഡോക്ടര്‍മാരോടു വിവരങ്ങള്‍ തിരക്കുന്നതിനിടെ നിയന്ത്രണം വിട്ട കോച്ചിനെ അധികൃതര്‍ പുറത്താക്കി. രാധാകൃഷ്ണന്‍ സാറും മറ്റുള്ളവരുമെത്തിയശേഷം എന്നെ ഗെയിംസ് വില്ലേജിലെ ക്ലിനിക്കിലേക്കു മാറ്റി. വൈകുന്നേരം മുതല്‍ രാത്രി പത്തുവരെ എനിക്ക് അവിടെ കഴിയേണ്ടിവന്നു.' 

ഇതുപോലൊരു സംഭവം ജീവിതത്തില്‍ ആദ്യമാണെന്നു താരം പറഞ്ഞു. മാരത്തണ്‍ ഓടാന്‍ പറ്റില്ലെന്നറിയിച്ച് അത്‌ലറ്റിക് ഫെഡറേഷനും സായിക്കും താന്‍ കത്തെഴുതിയിരുന്നു. പക്ഷേ, കോച്ച് സമ്മതിച്ചില്ല. 1500ല്‍ മല്‍സരിച്ചു യോഗ്യത നേടാനുള്ള തന്റെ ശ്രമത്തെ നിക്കൊളായ് നിരുല്‍സാഹപ്പെടുത്തി. ഇനി ഒരിക്കലും മാരത്തണില്‍ മല്‍സരിക്കുന്നില്ലെന്നും 1500ല്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയശേഷം വിരമിക്കുകയാണു ലക്ഷ്യമെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (4 minutes ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (8 minutes ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (18 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (27 minutes ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (51 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (1 hour ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (1 hour ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (2 hours ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (2 hours ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (3 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

Malayali Vartha Recommends