കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...

കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം. സ്കോട്ട്സ്റ്റൗൺ സ്റ്റേഡിയത്തിൽ നടന്ന വനിതകളുടെ ഡിസ്കസ് ത്രോ ഫൈനലിൽ ഇന്ത്യൻ താരം സീമ കാലീരാംന വെങ്കല മെഡൽ കരസ്ഥമാക്കുകയായിരുന്നു. 58.65 മീറ്റർ ദൂരം എറിഞ്ഞാണ് സീമ പോഡിയത്തിൽ ഇടം നേടിയത്.
മത്സരത്തിൽ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് സീമ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത്. ആകെ ലഭിച്ച ആറ് അവസരങ്ങളിൽ രണ്ട് തവണ മാത്രമാണ് താരത്തിന് കൃത്യമായി ഡിസ്കസ് എറിയാനായി കഴിഞ്ഞത്. എങ്കിലും രണ്ടാമത്തെ ശ്രമത്തിലെ ഈ മികച്ച പ്രകടനം ഇന്ത്യയ്ക്ക് വെങ്കല മെഡൽ ഉറപ്പിക്കാനായി പര്യാപ്തമായിരുന്നു. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം നിധി റാണി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായിപ്പോയി. 57.10 മീറ്റർ ദൂരം എറിഞ്ഞ നിധി റാണി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
https://www.facebook.com/Malayalivartha
























