നികുതി വെട്ടിപ്പില്‍ കുടുങ്ങി സാനിയ മിര്‍സ

സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു നോട്ടീസ്. തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്കു നികുതി അടച്ചില്ലെന്നു കാണിച്ചാണു നോട്ടിസ് . ഈ മാസം 16ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫിസില്‍നിന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരിട്ടോ മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനെയോ ഓഫിസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും നോട്ടിസില്‍ പറഞ്ഞിട്ടുണ്ട്. ബ്രാന്‍ഡ് അംബാസഡറായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവനനികുതിയും അതിന്റെ പിഴയും അടക്കം 20 ലക്ഷം രൂപ സാനിയ അടയ്ക്കണമെന്നാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രേഖകളുമായി ഹാജരായില്ല എങ്കില്‍ ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുമെന്നും അധികൃതര്‍ അറിയിച്ചു
https://www.facebook.com/Malayalivartha