പ്രണയം പ്രകടിപ്പിക്കുന്ന വെഡ്ഡിംഗ് ടാറ്റൂ

പ്രണയം പ്രകടിപ്പിക്കാനായി ശരീരത്തില്‍ പച്ച കുത്തുന്നത് അത്ര പുതുമയൊന്നുമല്ല. വിവാഹ മോതിരങ്ങള്‍ക്കു പകരം മോതിര വിരലില്‍ പച്ചകുത്തുന്നതാണിപ്പോള്‍ പ്രണയലോകത്തെ പുതിയ ട്രെന്‍ഡ്. പ്രണയിതാവിന്റെ പേരോ പേരിന്റെ ആദ്യക്ഷരമോ പ്രണയ സൂചകമായ ഹൃദയ ചിഹ്നമോ കൈവിരലില്‍ പതിപ്പിക്കുന്നു. ഇതിനെല്ലാം പുറമേ ഒരു പോലെയുളള ചിഹ്നങ്ങളും പ്രണയ ടാറ്റുകളില്‍ ഇടം പിടിച്ചുട്ടുണ്ട്. ചിലരാകട്ടെ വിവാഹദിനം റോമന്‍ ലൈറ്ററുകളില്‍ പതിപ്പിച്ച് അതിന് പുറമേ വെഡിംഗ് റിംഗ് കൂടി അണിയുന്നു. ഇനിയിപ്പോള്‍ വിരലുകളില്‍ തന്നെ ടാറ്റൂ പതിക്കാന്‍ താല്‌പര്യമില്ലാത്തവര്‍ക്ക് ഇരുവരുടേയും കൈകളുടെ ഒരേ ഭാഗങ്ങളില്‍ ടാറ്റൂ പതിപ്പിക്കാം. അതിനു യോജിച്ച മാച്ചിംഗ് ടാറ്റുകളും പ്രണയ സന്ദേശങ്ങളും സുലഭം.
ഇരുവരുടെയും കൈകള്‍ ചേര്‍ത്തു പിടിച്ചാല്‍ പൂര്‍ണ്ണമാകുന്ന ചിഹ്നങ്ങളും സന്ദേശങ്ങളും ഇരുവരും ഒന്നുചേര്‍ന്നാലേ ജീവിതം പൂര്‍ണ്ണമാകൂ എന്നുളള മറ്റൊരു വലിയ സന്ദേശമാണ് നല്‍കുന്നത്. ഇത് പ്രണയത്തിന്റെ ചുവപ്പിനെ പച്ചനിറത്തിലൂടെ അടിവരയിട്ടുറപ്പിക്കുന്നു.
https://www.facebook.com/Malayalivartha