ആഭരണങ്ങളിലെ ട്രെന്‍ഡ്

ആഭരണങ്ങള്‍ അഴകിന്റെ പര്യായമാണ്. ട്രെന്‍ഡിനനുസരിച്ച് ആഭരണ സങ്കല്‍പങ്ങള്‍ തന്നെ ഇന്ന് മാറി മിറഞ്ഞിരിക്കുന്നു. ധാരാളം ആഭരണങ്ങള്‍ വാരിവലിച്ചിടാന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ ഇഷ്‌ടപ്പെടുന്നില്ല. പകരം കണ്ടാല്‍ ആരും ഒന്നു നോക്കി നില്‍ക്കുന്ന ഒരൊറ്റമാല അതിലൊതുങ്ങുന്നു ആഭരണത്തിന്റെ ആഡംബരം. ഇന്ന് ആഭരണം വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയാണ്. തികച്ചും യുണീക്കായ ബോള്‍ഡ് ലുക്ക് നല്‍കുന്ന ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നെക്ക് പീസുകളാണ് ആഭരണ ഫാഷനിലെ പുതിയ ട്രെന്‍ഡ്. ട്രെഡീഷണല്‍, വെസ്റ്റേണ്‍ ഔട്ട് ഫിറ്റുകളില്‍ ഒരുപോലെ തിളങ്ങുന്നതാണ് ഇത്തരം നെക്ക് പീസുകള്‍.
ബോള്‍ഡ് നെക്ക് പീസുകള്‍ക്കൊപ്പം മറ്റൊരു ആഭരണവും പൊലിമ കൂട്ടുന്നതിനായി അണിയേണ്ടതില്ല. തനിച്ചു തന്നെ നിങ്ങളെ സുന്ദരിയാക്കാന്‍ ഇവയ്‌ക്കു കഴിയും. ഇനി നിര്‍ബന്ധമാണെങ്കില്‍ ഒറ്റക്കല്ലു പതിപ്പിച്ച കൊച്ചുകമ്മലുകള്‍ അംിയാം. അതോടൊപ്പം വിരലില്‍ നെക്ക് പീസിനോട് ഇണങ്ങുന്ന ഒരു സ്റ്റേറ്റ്‌മെന്റ് മോതിരവും ധരിക്കാവുന്നതാണ്. പക്ഷേ ഒരിക്കലും ബോശ്‌ഡ് നെക്ക് പീസുകള്‍ക്കൊപ്പം വലിയ കമ്മലുകള്‍ ധരിക്കരുത്.
നിയോണ്‍, ക്ലാസിക് നിറങ്ങളില്‍ വലിയ കല്ലുകളും മുത്തുകളും എന്തിന് തൂവലുകള്‍ വരെ പിടിപ്പിച്ച നെക്ക് പീസുകള്‍ ഇന്ന് സുലഭമാണ്. അതിമനോഹരമായ യൂണിക് ഡിസൈനുകളിലായിരിക്കും അവ ഓരോന്നും ഫ്രിന്‍ജ്, മാക്‌സി, ഫ്‌ളോറന്‍ നെക്ക് പീസുകള്‍ക്കാണ് ഫാഷന്‍ ലോകത്ത് കൂടുതല്‍ ഡിമാന്റ്.
https://www.facebook.com/Malayalivartha