ഫാഷന്റെ പുതിയ മുഖം

ഒറ്റനോട്ടത്തില്‍ പാവാട പോലെ തോന്നുന്നതാണ് പാലാസോ പാന്റ്‌സ് ലെഗ്ഗിന്‍സിന്റെ ടൈറ്റിംഗില്‍ മനം മടുത്തവര്‍ക്കും ഇനി പാലസോ അണിയാം. അരയില്‍നിന്നും കണങ്കാലുവരെ വിടര്‍ന്നു കിടക്കുന്ന പാലസോ, പഴയ ബോല്‍ബോട്ടം പാന്റിന്റെ കുറച്ചുകൂടി പരിഷ്‌ക്കരിച്ച രൂപമാണ്. പാന്റ്‌സിന്റെ സൗകര്യത്തിനൊപ്പം മാക്‌സി പാവാടയുടെ പ്രതീതിയും തരും എന്നുളളതാണ് ഇതിന്റെ പ്രത്യേകത.
സില്‍ക്ക്, ക്രേപ്പ്, ഫിഫോണ്‍ എന്നീ തുണികളിലാണ് കൂടുതലും പാലോസോ കണ്ടു വരുന്നത്. പ്ലെയിന് ഫ്‌ളോറല്‍ ഡിസൈനുകളിലുളള പാലാസോയാണ് കുടുതല്‍ ഭംഗി. കണ്ടംപറി സൈറ്റല്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് കോട്ടണില്‍ രാജസ്ഥാന്‍ എംബ്രോയ്‌ഡറി വര്‍ക്കുകള്‍ ചെയ്‌ത പാലാസോകളും ലഭിക്കും. പാപാസോക്കൊപ്പം ഷര്‍ട്ടുകള്‍ ധരിക്കാവുന്നതാണ്. ഒരു എക്‌സിക്യുട്ടീവ് ലുക്ക് സ്വന്തമാക്കാം.
1960 കളുടെ അവസാനത്തിലാണ് പാലോസോ ആദ്യമായി ഫാഷന്‍ ലോകത്തെത്തുന്നത്. ഇന്ന് ഫാഷന്‍ ലോകത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്
https://www.facebook.com/Malayalivartha