കൈകള്‍ തിളങ്ങാന്‍ ചില പൊടിക്കൈകള്‍

തേനും നാരങ്ങാ നീരും കലര്‍ത്തി അതു കൈകളില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി ഉണങ്ങിയ ടവ്വലു കൊണ്ടു കൈ തുടയ്‌ക്കാം.
തുല്യ അളവു വെള്ളവും വിനാഗിരിയും ഒരു പാത്രത്തിലെടുത്ത് അതില്‍ കൈകള്‍ മുക്കി 5-10 മിനിറ്റ് വയ്‌ക്കുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ കൈ കഴുകാം.
മുള്‍ട്ടാണി മിട്ടി കുമ്പളങ്ങാ നീരു കൊണ്ട് കുതിര്‍ത്ത് പേസ്‌റ്റ് രൂപത്തിലാക്കി കൈകളില്‍ പുരട്ടാം. ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തില്‍ കൈ കഴുകുക.
https://www.facebook.com/Malayalivartha