മുഖത്തെ ചുളിവുകള്‍ മാറാന്‍ തൈര് മസാജ്

തൈര് മുഖത്തു പുരട്ടി അഞ്ചു പത്തുമിനിറ്റുനേരം മസാജ് ചെയ്യുക. തൈരുപയോഗിച്ച് മുഖം മസാജ് ചെയ്‌താല്‍ മുഖത്തെ ചുളിവുകള്‍ മാറികിട്ടും. തൈരില്‍ അല്‌പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ തിളക്കവും നിറവും ലഭിക്കും. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്‌പം തൈരു പുരട്ടിയാല്‍ ആശ്വാസമാകും. ബാക്‌ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരം പ്രവര്‍ത്തിക്കാനും തൈരിനു കഴിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ നല്ലതാണ്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാകുകയും മൃതുകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. തൈരില്‍ ഓറഞ്ചു പൊടി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ നിറവും തിളക്കവും ലഭിക്കും.
https://www.facebook.com/Malayalivartha