മുടിക്ക് അഴകേകാന്‍

മുടിയഴകിന് മാറ്റ് കൂട്ടാന്‍ നയന മനോഹരങ്ങളായ ഹെയര്‍ ബിന്ദികള്‍ ലഭ്യമാണ്. വിവാഹങ്ങളിലും മറ്റ് ആഘോഷ വേളകളിലും ഹെയര്‍ ബിന്ദികള്‍ അണിയാം. കാമ്പസ്സുകളിലും മറ്റും ഹെയര്‍ ബിന്ദികള്‍ താരമാകുന്നു. പലനിറത്തിലുളള കല്ലുകളുടെയും സ്റ്റിക്കറുകളുടെയും രൂപത്തില്‍ ബിന്ദികള്‍ ലഭ്യമാണ്. പേപ്പറില്‍ നിന്നെടുത്ത് മുടിയില്‍ ഒട്ടിച്ചു വയ്ക്കാം. പൊട്ടു പോലെ ഉപയോഗിക്കാന്‍ സാധിക്കും.
മുടി എല്ലാ ദിവസവും നന്നായി കഴുകണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം നല്ല ഷാമ്പു ഉപയോഗിക്കാം. സള്‍ഫേറ്റ് ഇല്ലാത്തതും വീര്യം കുറഞ്ഞതുമായ ഷാമ്പുവാണ് നല്ലത്. ആഴ്ചയിലൊരിക്കല്‍ ഡീപ് കണ്ടിഷനിങ് ചെയ്യുന്നത് മുടിയുടെ സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കും
മുടിയുടെ സ്വഭാവമനുസരിച്ചായിരിക്കണം ട്രീന്റ്‌മെന്റ്. കേള്‍ മുടി, സ്‌ട്രെയ്റ്റ് മുടി, കളര്‍ അല്ലെങ്കില്‍ ട്രീറ്റഡ് ഹെയര്‍, െ്രെഡ ഹെയര്‍... എന്നിങ്ങനെ പലതരത്തിലുള്ള മുടിക്ക് അനുയോജ്യമായ ഷാമ്പു തിരഞ്ഞെടുക്കണം. ചുരുണ്ട്, പറന്നിരിക്കുന്ന മുടികള്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടാവും. ഇത്തരം മുടികള്‍ സംരക്ഷിക്കാന്‍ സെറം ലഭ്യമാണ്. ഇത് ഒന്ന് രണ്ട് തുള്ളി തേച്ച് ചീവിയാല്‍ ഒതുങ്ങിയിരിക്കും.
https://www.facebook.com/Malayalivartha