ചര്‍മ സംരക്ഷണത്തിന്

ചര്‍മത്തിന് നല്ലനിറമുണ്ടായാല്‍ സുന്ദരിയാകുമെ്ന്നാണ് ഏറെ ആളുകളും കരുതിയിരിക്കുന്നത്. കാഴ്ചയില്‍ നല്ല മതിപ്പും തിളങ്ങുന്ന ചര്‍മവുമാണു യഥാര്‍ഥത്തില്‍ സൗന്ദര്യത്തിന്റെ ലക്ഷണം. കൃത്യമായ പരിചരണം നല്‍കിയാല്‍ ചര്‍മത്തിന്റെ തിളക്കവും പുതുജീവനും എന്നും നിലനിര്‍ത്താനാവും.
മുപ്പതു വയസ് കഴിയുമ്പോഴാണു ചര്‍മത്തിന്റെ പ്രായം കൂടുന്നതെന്നും ചുളിവുകളും പാടുകളും വീഴുന്നതെന്നുമാണു പലരും കരുതുന്നത്. ഇരുപത് കഴിയുമ്പോള്‍ത്തന്നെ ചര്‍മത്തില്‍ പ്രായത്തിന്റെ അടയാളങ്ങള്‍ വീണു തുടങ്ങുന്നുണ്ട്. ഇതു വളരെ സാവധാനമായതിനാല്‍ നമ്മള്‍ തിരിച്ചറിയുന്നില്ലെന്നു മാത്രം. പ്രായമേറുന്നതിന്റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ തെളിഞ്ഞു തുടങ്ങുമ്പോഴാണു നാം ശ്രദ്ധാലുവാകുന്നത്. ഇരുപതുകളില്‍ത്തന്നെ ചര്‍മസംരക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താനാവൂ. ദിവസവും രാവിലെ പല്ല് തേക്കുന്നതു പോലെ സൗന്ദര്യ പരിചരണത്തിലെ ഏറ്റവും പ്രധാന കാര്യമാണു ക്ലെന്‍സിങ്, ടോണിങ്, മോയ്‌സ്ചറൈസിങ് (സിടിഎം). ഇതു പതിവായി ചെയ്യുന്നതു ചര്‍മത്തിന്റെ മൃദുത്വവും യുവത്വവും എന്നും നിലനിര്‍ത്താന്‍ സഹായിക്കും.
ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ചാണു സൗന്ദര്യപരിചരണത്തിനുള്ള ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. ആദ്യം എണ്ണമയമുള്ള ചര്‍മക്കാര്‍ക്കു യോജിച്ച രീതി അറിയാം. എണ്ണമയമുള്ള ചര്‍മക്കാര്‍ ക്രീം രൂപത്തിലുള്ള ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക. ഇവ ചര്‍മത്തെ കൂടുതല്‍ എണ്ണമയമുള്ളതാക്കുകയും മുഖക്കുരുവിനു കാരണമാവുകയും ചെയ്യും. എണ്ണമയമുള്ള ചര്‍മക്കാര്‍ ക്ലെന്‍സിങ്ങിന് ആര്യവേപ്പിലയും സിട്രസും അടങ്ങിയ ഫേസ്‌വാഷ് ഉപയോഗിക്കുക. ഇതിനുശേഷം അസ്ട്രിന്‍ജന്റോ, തണുത്ത റോസ്‌വാട്ടറോ പുരട്ടാം. വാട്ടര്‍ ബേസ്ഡ് ആയ മോയ്‌സ്ചറൈസറും സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ അടങ്ങിയ ലോഷനും പുരട്ടണം. രാത്രിയില്‍ ക്ലെന്‍സിങ് ലോഷന്‍ ഉപയോഗിച്ചു മുഖംവൃത്തിയാക്കുക. ആര്യവേപ്പിലയും സിട്രസും അടങ്ങിയ ഫേസ്‌വാഷ് കൊണ്ടു മുഖം കഴുകിയ ശേഷം അസ്ട്രിന്‍ജന്റോ തണുത്ത റോസ്‌വാട്ടറോ പുരട്ടുക. ഇതിനുശേഷം വാട്ടര്‍ ബേസ്ഡ് ആയ മോയ്‌സ്ചറൈസറും കണ്ണുകള്‍ക്കടിയില്‍ അണ്ടര്‍ ഐ ജെല്ലും പുരട്ടണം.
https://www.facebook.com/Malayalivartha