ഷ്രഗിലെ ട്രെന്‍ഡുകള്‍

ജീന്‍സിനും ടോപ്പിനും ഒപ്പവും ത്രീ ഫോര്‍ത്ത് ഫ്രോക്കുകള്‍ക്കൊപ്പവും എന്തിന് ചുരിദാറുകള്‍ക്കൊപ്പം വരെ ഷ്രഗ് അണിയുന്നതാണ് പുതിയ ട്രെന്‍ഡ്. പല നിറത്തിലുള്ള ഷ്രഗുകള്‍ ഉണ്ടെങ്കിലും വെളുപ്പിലും കറുപ്പിലുമുളള ഷ്രഗുകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. അതുപോലെ ഫ്‌ലോറല്‍ ഡിസൈനുകളിലുളള ഷ്രഗുകളും ട്രെന്‍ഡായിക്കഴിഞ്ഞു. ചെസ്റ്റ് ലൈനിന്റെ ഇറക്കം മാത്രമുള്ള ക്രോപ്പ്ഡ് ഷ്രഗുകള്‍, ബോ പോലെ കെട്ടിയിടാവുന്ന വളളികള്‍ പിടിപ്പിച്ച ടൈ ഓഫ് ഷ്രഗുകള്‍, ഷാള്‍ പോലെ തോന്നിക്കുന്ന ഷാള്‍ ഷ്രഗുകള്‍ അഥവാ ഡ്രേയ്പ് ഷ്രഗുകള്‍ തുടങ്ങി വിവിധ തരത്തിലുളള ഷ്രഗുകള്‍ ഇന്ന് സുലഭം. അതുപോലെ ഓരോരുത്തരുടേയും താല്പര്യമനുസരിച്ച് ഫുള്‍സ്ലീവോ ത്രീഫോര്‍ത്ത് സ്ലീവോ ഷോര്‍ട്ട് സ്ലീവോ തിരഞ്ഞെടുക്കാം.
ലേസ്, ബനിയന്‍, കോട്ടണ്‍ തുടങ്ങി പലതരത്തിലുളള തുണിത്തരങ്ങളിലും ഷ്രഗുകള്‍ ലഭിക്കും. മുന്നൂറു മുതല്‍ മുകളിലേക്കാണ് ഷ്രഗുകളുടെ വില. ഇഷ്ടപ്പെട്ട ടോപ്പുകള്‍ക്ക് സ്ലീവില്ല എന്ന കാരണം പറഞ്ഞ് ഒഴിവാക്കുന്നതിന് പകരം അതിനോട് മാച്ച് ചെയ്യുന്നതോ കോണ്‍ട്രാസ്റ്റ് ചെയ്യുന്നതോ ആയ ഷ്രഗുകള്‍ ധരിച്ചാല്‍ ഫാഷനബിളുമായി ഒപ്പം കംഫര്‍ട്ടബിളുമായി.
https://www.facebook.com/Malayalivartha