മുടിക്കൊരു ഡ്രൈവാഷ്

ഡ്രൈഷാംപൂ ഉപയോഗിച്ച് മുടിയിലെ എണ്ണമയത്തെ ഒഴിവാക്കി മുടിയെ സുന്ദരമാക്കാന്‍ കഴിയും. മുടി നന്നായി ചീകിയതിന് ശേഷം വേണം ഡ്രൈഷാമ്പൂ മുടിയില്‍ ഇടാന്‍. പൗഡര്‍ രൂപത്തിലുള്ളതാണെങ്കില്‍ എണ്ണമയം കൂടുതല്‍ തോന്നുന്ന ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ തൂവണം. അതിന് ശേഷം വേണമെങ്കില്‍ വിരലുകള്‍ ഉപയോഗിച്ച് പൗഡറിനെ എല്ലായിടത്തേക്കും എത്തിക്കാവുന്നതാണ്. പക്ഷേ ഷാമ്പൂ ഇട്ടതിന് ശേഷം തലയില്‍ തിരുമ്മുന്നത് ഒഴിവാക്കണം. അതു പോലെ കുറച്ച് അകത്തി പിടിച്ചായിരിക്കണം തലയിലേക്ക് ഷാമ്പൂ ഇടേണ്ടത്.
വേണമെങ്കില്‍ ഷാമ്പൂ ഇട്ടതിനു ശേഷം മുടി മെല്ലെ ചീകുന്നതും നന്നായിരിക്കും. മുടിയുടെ റൂട്ടിലായാണ് ഷാമ്പൂ ഇടേണ്ടത്. മുടിയുടെ തുമ്പിലും എണ്ണമയമുണ്ടെങ്കില്‍ ഷാമ്പൂ അവിടേയും ഇടണം.
അഞ്ചോ പത്തോ മിനിട്ടുകള്‍ കഴിയുമ്പോഴേക്കും ഷാമ്പൂ തലയിലെ എണ്ണമയമൊക്കെ വലിച്ചെടുത്തു കഴിഞ്ഞിരിക്കും. സ്വതവേ എണ്ണമയമുള്ള മുടിയാണെങ്കില്‍ ഇതിന് അല്പം കൂടെ സമയമെടുത്തേക്കാം. തുടര്‍ന്ന് തല കീഴായി പിടിച്ചതിന് ശേഷം മുടി നന്നായി ചീകുക. മുടി നല്ല ഫ്രഷ് ആയി മാറിയിരിക്കും.
ഇതൊരു നല്ല വിദ്യയാണല്ലോ എന്നുകരുതി എപ്പോഴും ഇത്തരത്തില്‍ ചെയ്യുന്നത് നല്ലതല്ല . കാരണം ഇത് മുടിയിലെ എണ്ണമയം കുറയ്ക്കാന്‍ മാത്രമേ സഹായിക്കൂ. അഴുക്ക് കളയണമെങ്കില്‍ മുടി കഴുകുക തന്നെ വേണം. പക്ഷേ എപ്പോഴും ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. ഒന്നിടവിട്ട ദിവസങ്ങളിലോ അതല്ലെങ്കില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളിലോ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മൂന്നുതവണ െ്രെഡ ഷാമ്പൂ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ തീര്‍ച്ചയായും മുടി കഴുകാന്‍ മടിക്കരുത്. ഏത് തരം മുടിക്കും െ്രെഡഷാമ്പൂ നന്നായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉണങ്ങിയ മുടിയിലായിരിക്കണം െ്രെഡ ഷാമ്പൂ ഉപയോഗിക്കേണ്ടത്. നനഞ്ഞ മുടിയില്‍ ഒരിക്കലും െ്രെഡ ഷാമ്പൂ ഉപയോഗിക്കരുത്.
https://www.facebook.com/Malayalivartha