പുരികക്കൊടികള്‍ ഭംഗിയാക്കാന്‍..

പുരികത്തിന്റെ തുടക്കത്തില്‍ മുകളിലേക്കു വളരുന്ന രോമങ്ങള്‍ ഇടയ്ക്ക് ട്രിം ചെയ്തു കൊടുക്കാം. അധികം നീളംകുറയ്ക്കാതെ പതുക്കെ വേണം ഇവ വെട്ടിയൊതുക്കാന്‍.
പുരികത്തിനു മുകളില്‍ ബ്രോ ജെല്ലോ വാസലീനോ പുരട്ടി അവ ഷേപ്പില്‍ നിര്‍ത്തുക. അതിനുശേഷം പുറത്തേക്കു വളര്‍ന്നു നില്‍ക്കുന്ന ചെറിയ രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച് പിഴുതു കളയാം.
പുരികത്തിനു മുകളില്‍ രോമം എടുത്തു കളയരുത്. കണ്ണിനു മുകളില്‍ പുരികത്തിന്റെ ഉള്‍വശത്തുള്ളവ മാത്രം പിഴുതു കളയുന്നതാണ് നല്ലത്.
അമിതമായി പ്ലക്ക് ചെയ്യരുത്. പുരികത്തിന്റെ ഷേപ്പ് മാറിയാല്‍ അതു മുഖസൗന്ദര്യത്തെ മുഴുവന്‍ ബാധിക്കുമെന്ന് ഓര്‍ക്കുക.
പുരികങ്ങള്‍ക്കു വരുന്ന ചെറിയ അപാകതകള്‍ മറയ്ക്കാന്‍ ഐബ്രോ പെന്‍സിലുകള്‍ ഉപയോഗിക്കാം. നിങ്ങളുടെ രോമത്തിന്റെ നിറത്തിലുള്ളതു തന്നെ വാങ്ങുക.
മുടി വളരുന്ന വശത്തേക്കു പുരികം എഴുതുക. ഇത് രോമങ്ങള്‍ക്കിടയില്‍ വരുന്ന വിടവ് മറയ്ക്കാന്‍ സഹായിക്കും.
സ്വയം പുരികം പ്ലക്ക് ചെയ്യുമ്പോള്‍ രാത്രിയില്‍ ചെയ്യുന്നതാണ് നല്ലത്. ചുവന്ന പാടുകളും തിണര്‍പ്പും ഉണ്ടായാല്‍ രാവിലെയാകുമ്പോള്‍ മാറിക്കിട്ടും.
രോമത്തില്‍ പിടിക്കുമ്പോള്‍ നല്ല ഗ്രിപ്പു കിട്ടുന്ന ട്വീസറുകള്‍ തന്നെ നോക്കി വാങ്ങണം.
രണ്ടു പുരികങ്ങള്‍ക്കിടയിലുള്ള രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച് കളയാം. ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു പുരികങ്ങളുടെയും തുടക്കത്തില്‍ പെന്‍സില്‍ കൊണ്ട് ചെറുതായി മാര്‍ക്ക് ചെയ്തു വയ്ക്കണം.
ഒരു സമയം ഒരു രോമം മാത്രം പിഴുതെടുക്കുക. രോമത്തിന്റെ വേരില്‍ മുറുകെ പിടിച്ചു വേണം മുകളിലേക്കു വലിക്കാന്‍.
ഒരിക്കലും സ്വാഭാവിക വളവിനു മുകളിലായി പെന്‍സില്‍ ഉപയോഗിച്ച് ആര്‍ച്ച് വരയ്ക്കരുത്. ഉള്ളതില്‍ കൂടുതല്‍ നീളം വരച്ചു ചേര്‍ക്കാന്‍ ശ്രമിക്കുന്നതും അഭംഗിയാണ്.
ഹെവി ലുക്ക് കിട്ടാന്‍ പുരികത്തേക്കാള്‍ അല്‍പം ഇരുണ്ട നിറമുള്ള പെന്‍സില്‍ കൊണ്ട് വരയ്ക്കുക.
https://www.facebook.com/Malayalivartha